വന നശീകരണവും വേട്ടയും കാട്ടുകോഴി വംശനാശ ഭീഷണിയിൽ

By നൗഷാദ് അണിയാരം | Thursday August 22nd, 2019

SHARE NEWS

 

വളർത്തു കോഴിയുടെ ബന്ധുക്കളായ കാട്ടുകോഴികൾ പുള്ളി മുള്ളൻ കോഴി ( പൈൻറ്റണ്ട് സപ്രോഫൽ ) വളർത്തുകോഴികളെപ്പോലെ തന്നെ നിലത്ത് ചിക്കിപ്പൊറുക്കി നടന്ന് കിട്ടുന്നതെല്ലാം അകത്താക്കും.പുൽ വിത്ത് ,പുൽനാമ്പ്, പൂവ് ,കായ ,പഴങ്ങൾ, കീടങ്ങൾ ഇങ്ങനെ ആ ഹരിക്കാൻ പറ്റുന്നതെല്ലാം.
കാടുപോലുള്ള നൈസർഗ്ഗിക ആവാസ വ്യവസ്ഥകളിൽ ഇത്തരം ജീവികളുടെ പാരിസ്ഥിതിക സേവന മൂല്യം അതുല്യമാണ്, ഏത് ജീവി ഏതു സസ്യം എത്ര എവിടെ എങ്ങിനെ, വളരണമെന്നുള്ള പ്രകൃതി യുടെ തീരുമാനം നടപ്പിലാക്കുന്ന സേവകരാണ് കാടു കോഴികൾ .കീടങ്ങളെ നിയന്ദ്രിക്കുന്നതിലും സസ്യജാതിയെ നിയന്ദ്രിക്കുന്നതിലും കാട്ടു കോഴി വലിയ പങ്കാണ് വഹിക്കുന്നത്. കീടനിയന്ദ്രണം മാത്രമല്ല ,വിതയും, ഇവയുടെ ജോലിയിൽ പെടും ധാന്യങ്ങൾ കൊത്തി വിഴുങ്ങുമ്പോൾ തെറിച്ചു വീഴുന്ന മണികൾ കാലുകൊണ്ട് കിളച്ച മണ്ണിൽ വീഴ്ത്തി ഇവ വിതക്കുകയും ചെയ്യുന്നു
നമ്മുടെ നാട്ടിൽ കാണുന്ന കാട്ടുകോഴികളിൽ ഏറേ അപൂർവ്വമായത് പുളളി മുള്ളൻ കോഴികളാണ്. കാട്ടുകോഴികളിൽ ഏറ്റവും സുന്ദരൻമാരാണ് ഇവർ
കാട്ടുകോഴിയെ വനത്തിലും വനസമാന ആവാസ വ്യവസ്ഥ കളിലുമാണ് കാണുക എന്നാൽ വർദ്ധിച്ച തോതിലുള്ള വനനശീകരണവും വേട്ടയാടലും ഇതിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

തല മുതൽ ചിറകിനറ്റം വരെ തെളിഞ്ഞു കാണുന്ന വെള്ള പ്പുള്ളികൾ. ചിറകും പുറവും ചെമ്പൻ നിറം ചിറകിന്റെ അറ്റവും വാലും കറുപ്പ് കലർന്നത വിട്ട് കഴുത്തും തലയും കറുപ്പ് നിറം .കറുത്ത കൊക്ക് മാറിടവും വയറും സ്വർണ്ണ നിറം എന്നിങ്ങനെയാണ് കാടു കോഴിയുടെ രൂപം. സാധാരണയായി മുൾച്ചെടികളും കുറ്റിക്കാടും പാറക്കൂട്ടങ്ങളും നിറഞ്ഞ പ്രദേശത്താണ് സാധാരണ ഇവയെ കാണുക.
നല്ല ഉച്ചത്തിൽ പാടുന്ന പക്ഷിയാണ് കാട്ടുകോഴി

ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഈ പക്ഷി കേരളമുൾപ്പടെയുള്ള എല്ലാ വനമേഖലകളിലും മുൾച്ചെടികളും പാറക്കൂടങ്ങളും നിറഞ്ഞ പ്രദേശങ്ങളിലും ഒരു കാലത്ത് ധാരാളമായി കണ്ടിരുന്നു എന്നാൽ ഇന്ന് കേരളത്തിൽ പറമ്പിക്കുളം, പെരിയാർ ടൈഗർ റിസർച്ച് പാലക്കാട് വാളയാർ  പോലെയുള്ള സംരക്ഷിത വന മേഖലകളിൽ ഒതുങ്ങി പോയിരിക്കുകയാണ്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read